
ബെയ്ജിങ്: ചൈനയിലെ കൊറോണ വൈറസ് ബാധ അതിന്റെ മൂര്‍ധന്യത്തില്‍. ഞായറാഴ്ചമാത്രം 97 പേര്‍ മരിച്ചതോടെ ആകെ മരണം 908 ആയി. ഇതുവരെ 40,171 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഞായറാഴ്ച മാത്രം 3062 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. സ്ഥിതിഗതികള്‍ അതിഗുരുതരമായ സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ചൈനയിലേക്ക് അന്താരാഷ്ട്ര വിദഗ്‍ധസംഘത്തെ അയച്ചു.
ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാമെന്നാണ് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ് അഭിപ്രായപ്പെട്ടത്. ചൈനയിലേക്ക് പോവാത്തവരിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എണ്ണത്തില്‍ വളരെ കുറവാണെങ്കിലും ഇതുയര്‍ത്തുന്ന ഭീഷണി വളരെ വലുതാണ്. വിവിധരാജ്യങ്ങളിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ വലിയതോതില്‍ പടരാന്‍ സാധ്യതയുണ്ടെന്നും ടെഡ്രോസ് പറഞ്ഞു.
കളളനൊപ്പം താമരശേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും പോലീസ് കണ്ടെത്തി, നാടകീയ മുഹൂർത്തം
ചൈനയ്ക്കുപുറത്തും വൈറസ് വ്യാപകമായി വര്‍ധിച്ചതാണ് ആശങ്കവര്‍ധിക്കാന്‍ കാരണം. യു.എസിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വിദഗ്‍ധര്‍ അടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച ചൈനയിലെത്തിയിട്ടുള്ളത്.കഴിഞ്ഞമാസം ലോകാരോഗ്യസംഘടനാ മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ധസംഘം ബെയ്ജിങ്ങും വൈറസ് പൊട്ടിപ്പുറപ്പെട്ട ഹുബൈ പ്രവിശ്യയിലെ പ്രധാന സ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നു. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, ആരോഗ്യ, ധനകാര്യവകുപ്പു മന്ത്രിമാര്‍ എന്നിവരുമായി ചര്‍ച്ചയും നടത്തി. അതിനുശേഷമാണ് ജനുവരി 30-ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Post Your Comments