മുംബൈ: 1993 ലെ മുംബൈ സ്ഫോടന പരമ്പരക്കേസ് പ്രതിയും ഭീകരനുമായ മൂസാ ഹലാരി അബ്ദുള്‍മജീദ് (മുനാഫ്-57) പിടിയില്‍. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്.) മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്. മുംബൈ സ്ഫോടന പരമ്പരയില്‍ ഉപയോഗിച്ച സ്ഫോടനം നടത്താന്‍ ഉപയോഗിച്ച മൂന്നു സ്കൂട്ടറുകള് വാങ്ങിയത് മുനാഫായിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ കണ്ടെത്തല്‍.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായ മുനാഫിന്റെ അറസ്റ്റ് വിവരം മഹാരാഷ്ട്ര എ.ടി.എസും സ്ഥിരീകരിച്ചു. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ പാകിസ്താന് പാസ്പോര്ട്ടാണുണ്ടായിരുന്നത്.കഴിഞ്ഞ മാസം രണ്ടിന് ഗുജറാത്തിലെ മന്ഡാവി തീരത്തുനിന്ന് 175 കോടി രൂപ വിലവരുന്ന 35 കിലോഗ്രാം ഹെറോയിന്‍ പിടിച്ച കേസിലാണ് അറസ്റ്റ്.
1993 മാര്‍ച്ച് 12 ന് മുംബൈ നഗരത്തിലെ 13 സ്ഥലങ്ങളിലായുണ്ടായ സ്ഫോടന പരമ്പരയില്‍ 250 ലേറെ പേര് കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്ഫോടനപരമ്പരയുടെ മുഖ്യആസൂത്രകന് ദാവൂദ് ഇബ്രാഹിമായിരുന്നു.
Post Your Comments