ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രിയെ സീറോ ബൾബ് എന്ന് വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ട്യൂബ് ലൈറ്റ് തെളിയാന്‍ കുറച്ച് സമയമെടുക്കുമെങ്കിലും നല്ല വെളിച്ചമാണ് നല്‍കുക. എന്നാൽ ഒരു സീറോ ബള്‍ബ് പെട്ടെന്ന് തെളിയുമെങ്കിലും നല്ല വെളിച്ചം നല്‍കില്ല. മോദി ഒരു സീറോ ബള്ബായിരിക്കാം പക്ഷെ ഒരു ട്യൂബ് ലൈറ്റാണ് നല്ലത്. താനവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ പറയുമായിരുന്നുവെന്നും ഖാർഗെ പറയുകയുണ്ടായി.
താന്‍ പ്രധാനമന്ത്രിയായിട്ടില്ലെന്ന രീതിയിലാണ് മോദിയുടെ ഇപ്പോഴത്തെ സംസാരം. 45 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന തോതിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും കര്‍ഷകരുടെ വരുമാനം കൂട്ടുമെന്നും വാഗ്ദാനം ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ അതിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.
Post Your Comments