സ്നാപ്ചാറ്റില്‍ ഇടംനേടി ഇന്ത്യയിലെ അഞ്ച് ഭാഷകള്‍

പ്രമുഖ സമൂഹ മാധ്യമങ്ങളിൽ ഒന്നായ സ്നാപ്ചാറ്റില്‍ ഇടംനേടി ഇന്ത്യയിലെ അഞ്ച് ഭാഷകള്‍. ഇന്ത്യയില്‍ വിപണിയില്‍ ശക്തിവര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടും കൂടുതല്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴ്, മലയാളം, തെലുങ്ക്, കന്നടയും ബംഗാളി ഭാഷയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നീ ഇന്ത്യന്‍ ഭാഷകളാണ് നേരത്തെ സ്നാപ്ചാറ്റിലുണ്ടായിരുന്നത്.

Also read : കിടിലൻ ലുക്കിൽ വൻ മാറ്റങ്ങളുമായി, നിരത്ത് കീഴടക്കാൻ ഹോണ്ടയുടെ പുതിയ ഡിയോ എത്തുന്നു

പാശ്ചാത്യ രാജ്യങ്ങളില്‍ ഏറെ സ്വീകാര്യതയുണ്ടെങ്കിലും സ്നാപ്ചാറ്റ് ഇന്ത്യയില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അതിനാൽ കഴിഞ്ഞ വർഷം മുതലാണ് ഇന്ത്യന്‍ വിപണിക്കനുയോജ്യമാകുന്ന തരത്തില്‍ സ്നാപ്ചാറ്റ് സേവനങ്ങളും ഉല്‍പ്പന്നങ്ങളുമെത്തിക്കുന്നതിനായി സ്നാപ്ചാറ്റ് മുംബൈയില്‍ ആദ്യ ഓഫീസ് ആരംഭിച്ചത്. ടി സീരീസ്, എന്‍ഡിടിവി, ജിയോ തുടങ്ങിയ കമ്ബനികളുമായും പങ്കാളിത്തത്തമുണ്ട്. 21.8 കോടി പ്രതിദിന ഉപയോക്താക്കളാണ് സ്നാപ്ചാറ്റിനുള്ളത്.

Share
Leave a Comment