Latest NewsNewsIndia

റോഡുകള്‍ അനന്തമായി ഉപരോധിക്കാന്‍ അധികാരമില്ല; ഷഹീന്‍ ബാഗ് സമരക്കാരെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: റോഡുകള്‍ അനന്തമായി ഉപരോധിക്കാന്‍ അധികാരമില്ല, ഷഹീന്‍ ബാഗ് സമരക്കാരെ വിമര്‍ശിച്ച് സുപ്രീം കോടതി. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ ബാഗ് സമരക്കാരെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. റോഡുകള്‍ ഉപരോധിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സമരം എത്രദിവസം വേണമെങ്കിലും തുടരാമെന്നും, അത് തീരുമാനിക്കപ്പെട്ട സ്ഥലത്തുമാത്രമാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഹര്‍ജി വീണ്ടും 17-ന് പരിഗണിക്കും. അത് വരെ ഇടക്കാല ഉത്തരവ് ഇടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഫെബ്രുവരി 17-നകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന സമരക്കാര്‍ കഴിഞ്ഞ 50 ദിവസത്തോളമായി ഷഹീന്‍ ബാഗില്‍ സമരം നടത്തിയിരുന്നു.മേഖലയിലെ പ്രധാന റോഡുകള്‍ ഉപരോധിച്ചതിനാല്‍ വലിയ ഗതാഗതക്കുരുക്കാണ് പലപ്പോഴും ഈ ഭാഗത്ത് അനുഭവപ്പെടുന്നത്.

രണ്ട് മാസമായി ഷഹീന്‍ ബാഗിലെ റോഡുകള്‍ പൗരത്വ നിയമഭേദഗതിക്കെതിരെ സമരം നടത്തുന്നവര്‍ തടസ്സപ്പെടുത്തിയിരിക്കുകയായിരുന്നു.സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ തുടരുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിഷേധമാണ്. 2019 ഡിസംബര്‍ 15 നു ഷഹീന്‍ ബാഗില്‍ പത്ത് സ്ത്രീകള്‍ ചേര്‍ന്ന് സമരം തുടങ്ങിയത്. പിന്നീട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button