ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഒലീവ് ഓയില്‍. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയില്‍ മുഖത്തു പുരട്ടി മസാജ് ചെയ്താല്‍ നിരവധി ഗുണങ്ങളുണ്ട്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാന്‍ ഒലീവ് ഓയില്‍ പുരട്ടുന്നത് ഏറെ നല്ലതാണെന്ന് ഡെര്‍മറ്റോളജിസ്റ്റ് പോള്‍ ലോറന്‍ക് പറയുന്നത്.
ചര്‍മ്മസംരക്ഷണം മാത്രമല്ല അലര്‍ജി എക്സിമ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. മുഖത്ത് ഒലീവ് ഓയില്‍ പുരട്ടിയാലുള്ള ഗുണങ്ങളെ കുറിച്ചറിയാം…
മുഖത്തെ ബ്ലാക് ഹെഡ്സിനുള്ള പ്രധാനപ്പെട്ടൊരു പരിഹാരമാണിത്. ദിവസവും മുഖത്ത് ഒലീവ് ഓയില്‍ പുരട്ടിയ ശേഷം ആവി പിടിക്കുന്നത് ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ബ്ലാക് ഹെഡ്സ് ഒഴിവാക്കാന്‍ ഇതു സഹായിക്കുകയും ചെയ്യുന്നു. മുഖത്തെ അഴുക്കു നീക്കാന്‍ ഇത് നല്ലൊരു വഴിയാണ്.
വരണ്ട ചര്‍മം അകറ്റുന്നതിന് മികച്ചൊരു പ്രതിവിധിയാണ് ഇത്. വരണ്ട ചര്‍മമുള്ളവര്‍ ദിവസവും മുഖത്തു പുരട്ടുന്നതു നല്ലതാണ്. മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള പ്രധാനപ്പെട്ട വഴി കൂടിയാണിത്.
മുഖത്തു തിളക്കവും മിനുക്കവും നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ടൊരു വഴിയാണിത്. ഇതിലെ പോഷകങ്ങളും വൈറ്റമിനുകളുമെല്ലാമാണ് ഈ പ്രയോജനം നല്‍കുന്നത്. ദിവസവും ഇതു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതില്‍ തേനോ നാരങ്ങാനീരോ ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും.
മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. ഇത് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. മുഖത്ത് ഒലീവ് ഓയിലും നാരങ്ങാനീരും ചേര്‍ത്തു പുരട്ടുന്നത് നല്ല ഫലം നല്‍കും.
ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മകോശങ്ങളിലേയ്ക്ക് ഇറങ്ങി ചര്‍മത്തിന് നിറം നല്‍കുന്നു.
ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒലീവ് ഓയില്‍ മുഖത്തു പുരട്ടുന്നത് മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്. ഇതില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു പുരട്ടുന്നത് കറുപ്പ് അകറ്റാന്‍ സഹായിക്കുന്നു.
Post Your Comments