ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പൊളിറ്റിക്കല്‍ പ്ലേസ്കൂളില്‍ അയക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഹുലിനെ പൊളിറ്റിക്കല്‍ പ്ലേസ്കൂളിലേക്ക് അയക്കാന്‍ തയാറാകണം. എങ്കില്‍ മാത്രമേ അദ്ദേഹത്തിന് മാന്യതയും ഭാഷാശുദ്ധിയും കൈവരുകയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം കാലുവെട്ടുന്ന കോടാലിയുമായാണ് നടപ്പെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ തല്ലണമെന്ന് ബുദ്ധിക്ക് സ്ഥിരതയുള്ള ആരും പറയില്ലെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ യുവജനം മോദിയെ വടികൊണ്ട് അടിക്കുമെന്നുമെന്ന രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നഖ്വി.
Post Your Comments