ബംഗളൂരു: കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതറിഞ്ഞ് യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മധുര്‍ സ്വദേശിയായ ദര്‍ശന്‍ ആണ് മരിച്ചത്. തന്റെ മരണത്തിന് കാമുകിയും അവരുടെ വീട്ടുകാരുമാണ് ഉത്തരവാദികളെന്ന് വ്യക്തമാക്കുന്ന ദര്‍ശന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മാണ്ഡ്യ സ്വദേശിയായ പെണ്‍കുട്ടിയുമായി ദർശൻ അടുപ്പത്തിലായിരുന്നുവെന്നാണ് യുവാവിന്റെ ബന്ധുക്കൾ പറയുന്നത്. മാണ്ഡ്യയില്‍ നിന്നുള്ള മുന്‍ മന്ത്രിയുടെ അടുത്ത ബന്ധുവാണ് പെണ്‍കുട്ടി. അതേസമയം ദര്‍ശന്റെ മരണം കൊലപാതകമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ആത്മഹത്യാകുറിപ്പ് വ്യാജമാണെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments