ന്യൂഡല്‍ഹി : ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ബിജെപിയില്‍ ലയിക്കുന്നു . ഫെബ്രുവരി 17 ന് റാഞ്ചിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ലയന പ്രഖ്യാപനം . ഈ അവസരത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ നദ്ദയും ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയെ സന്ദര്‍ശിച്ച ശേഷമായിരുന്നു ബാബുലാല്‍ മറാണ്ടിയുടെ പ്രഖ്യാപനം .
യോഗത്തില്‍ ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള ഓം മാത്തൂറും പങ്കെടുത്തു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എംഎല്‍എ പ്രദീപ് യാദവിനെ പാര്‍ട്ടിയില്‍ നിന്ന് ബാബുലാല്‍ മറാണ്ടി അടുത്തിടെ പുറത്താക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ നിയമസഭാംഗമാണ് യാദവ്.നേരത്തെ പോരിയാഹത്ത് എംഎല്‍എ പ്രദീപ് യാദവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ജെവിഎം-പി മന്ദര്‍ എംഎല്‍എ ബന്ദു ടിര്ക്കിയെയും അടുത്തിടെ പുറത്താക്കിയിരുന്നു.
Post Your Comments