റിയാദ്: സൗദി അറേബ്യയിലുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വൻ കുറവ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ആറ് ലക്ഷം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ലോക്സഭയിലെ ചോദ്യത്തിന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നല്കിയ മറുപടിയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരുള്ള രാജ്യം സൗദിയാണെന്നും ജനസംഖ്യ 26 ലക്ഷത്തോളമാണെന്നും വ്യക്തമാക്കിയത്. 2017 സെപ്റ്റംബറില്‍ സൗദിയില്‍ ഇന്ത്യന്‍ ജനസംഖ്യ 32,53,901 ആയിരുന്നു. സൗദിയില്‍ നടപ്പാക്കിയ വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി, തൊഴില്‍ മേഖലയിലെ സൗദിവത്കരണം, എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ആളുകള്‍ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ തുടങ്ങിയത് മൂന്നുവര്‍ഷത്തിനിടെയാണ്. ഇതിനാലാണ് ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞതെന്നാണ് സൂചന.
Post Your Comments