
ദില്ലി: വാലന്റൈന്‍സ് ഡേ യില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സമരസംഘടനകളുടെ തീരുമാനം. ‘ഇന്ത്യ, മൈ വാലന്റൈന്‍’ എന്നാണ് പ്രതിഷേധത്തിന് നല്‍കിയിരിക്കുന്ന പേര്. ബോളിവുഡ് താരമായ സ്വര ഭാസ്കര്‍, വിശാല്‍ ദഡ്ലാനി, രേഖാ ഭരദ്വാജ് എന്നിവരും നിരവധി സാമൂഹ്യപ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 14 മുതല്‍ 16 വരെയാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ദില്ലിയിലെ ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നിരവധി പേരാണ് ദിവസങ്ങളായി സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായി ഇവിടെ സമരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രണയ ദിനത്തിലെ പ്രതിഷേധം ദില്ലിയില്‍ ആരംഭിച്ച് മുംബൈയിലായിരിക്കും അവസാനിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments