Latest NewsIndiaNews

കൊറോണ വൈറസ് ബാധയെ നേരിടാനാവശ്യമായ സംരക്ഷണ വസ്ത്രങ്ങൾക്കും മാസ്‌കുകൾക്കും ദൗർലഭ്യം; അനാവശ്യമായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം

ബെയ്ജിങ്ങ്: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുളള സംരക്ഷണ വസ്ത്രങ്ങളും മറ്റും അനാവശ്യമായി ഉപയോഗിക്കരുതെന്ന് നിർദേശം. ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍, സംരക്ഷണ സ്യൂട്ടുകള്‍, മാസ്‌ക്, കണ്ണട എന്നിവ ദൗര്‍ലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദേശം. സംരക്ഷണ വസ്ത്രങ്ങളും മാസ്‌കുകളും ചൈനയില്‍ ലഭ്യമല്ലെന്ന റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് യുനിസെഫ് അടക്കമുള്ള സംഘടനകളും ചില രാജ്യങ്ങളും അവശ്യവസ്തുക്കളെത്തിച്ചിരുന്നു.

Read also: കൊറോണ വൈറസ് ; മരണ സംഖ്യ ഉയരുന്നു ; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്

അതേസമയം കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേരുടെ ജീവനാണ് എടുത്തത്. കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയിട്ടുണ്ട്. ഹുബൈ പ്രൊവിശ്യക്ക് പുറത്ത് ചൈനയിലാകമാനം പുതുതായി 444 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ആറ് ദിവസമായി ഈ നിരക്ക് കുറഞ്ഞ് വരുന്നുണ്ടെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button