ന്യൂഡല്‍ഹി: ഇന്ത്യ വിഭജിക്കപ്പെട്ടതില്‍ താൻ സന്തോഷവാനാണെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ നട്‌വര്‍ സിംഗ്. ഇന്ത്യ വിഭജിപ്പെട്ടത് നന്നായി. അല്ലെങ്കില്‍ മുസ്ലീം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്ന് നട്‌വര്‍ സിംഗ് പറഞ്ഞു. ഇന്ത്യ വിഭജിക്കപ്പെട്ടത് നന്നായി എന്നാണ് തന്റെ കാഴ്ച്ചപ്പാട്. ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമായിരുന്നു. 1946 ഓഗസ്റ്റ് 16 ന് കൊല്‍ക്കത്തയില്‍ ഉണ്ടായ ആക്രമണത്തില്‍ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്.
മുസ്ലീം ലീഗ് രാജ്യത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നത് കൊണ്ട് പിന്നെ കാര്യങ്ങളെല്ലാം അസാധ്യമാവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിന്നയുടെ നേതൃത്വത്തിലുള്ള ലീഗ് രാജ്യത്തെ അസ്ഥിരപ്പെടുത്തുമായിരുന്നു. സംഘര്‍ഷങ്ങള്‍ മാത്രമായിരുന്നു രാജ്യത്ത് ഉണ്ടാവുകയെന്നും നട്‌വര്‍ സിംഗ് പറയഞ്ഞു.മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബറിന്റെ പുസ്തകമായ ഗാന്ധീസ് ഹിന്ദുസം; ദ സ്ട്രഗിള്‍ എഗയിന്‍സ്റ്റ് ജിന്നാസ് ഇസ്ലാമിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നട്‌വര്‍ സിംഗ്.
രാജ്യത്തെ വിഭജിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുസ്ലീങ്ങളോട് മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് ആഹ്വാനം ചെയ്തതതിന്റെ ഫലമായാണ് കൊല്‍ക്കത്തയിലും ബിഹാറിലും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായത്.1946 സെപ്തംബര്‍ രണ്ടിന് രൂപീകരിച്ച ഇടക്കാല സര്‍ക്കാരിന്റെ ഭാഗമാകാനും ജിന്ന തയ്യാറായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ മുന്നോട്ട് വെച്ച എല്ലാ പ്രമേയങ്ങളേയും ജിന്ന തള്ളിയിരുന്നു.
ഇന്ത്യയെ വിഭജിച്ചില്ലായിരുന്നുവെങ്കില്‍ മുസ്ലീം ലീഗ് കാര്യങ്ങള്‍ എത്രത്തോളം കുഴപ്പത്തിലാക്കിയേനെയെന്ന് ഊഹിക്കാവുന്നതാണെന്നും നട്‌വര്‍ സിംഗ് വിശദീകരിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ജീവിക്കുക വളരെ ദുഷ്‌ക്കരമാണെന്നും നട്‌വീര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു
Post Your Comments