ഝാന്‍സി : രേഖകളില്ലാതെ ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മമൂന്‍ ഷെയ്ഖ്, മിലന്‍ ഷെയ്ഖ്, അസ്ലം ഷെയ്ഖ്, ഫലന്‍ ഷെയ്ഖ്, സിജര്‍ ഷെയ്ഖ്, മുകുള്‍ ഷെയ്ഖ്, മോനു വൈദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യയില്‍ താമസിക്കുന്നതിനാവശ്യമായ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല.ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മീനെണ്ണ വ്യാപാരം നടത്തുന്നവരാണ് അറസ്റ്റിലായവര്‍ .
നിയമാനുസൃതമല്ലാതെ ഇന്ത്യയില്‍ താമസിച്ചതിനാണ് ഇവര്‍ക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളവരാണ് ഇവര്‍. ബബിനയിലെ ബസ് സ്റ്റാന്‍ഡില്‍ നടന്ന പതിവ് പരിശോധനക്കിടയിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത് . തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മതിയായ രേഖകളില്ലാതയാണ് ഇവര്‍ ഇവിടെ കഴിയുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
പൗരത്വ ബിൽ നടപ്പാക്കണമെന്ന് രാജസ്ഥാന്‍ കോൺഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി സ്‌പീക്കര്‍
കഴിഞ്ഞ മെയില്‍ യു പി ഭീകരവിരുദ്ധ സ്‌ക്വാഡ് വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ താമസിച്ചിരുന്ന ആറ് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ പാസ്‌പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
Post Your Comments