Latest NewsIndiaNews

തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ന്‍ ഒരു ആ​സ​നം നി​ര്‍​ദേ​ശിക്കൂ; യോ​ഗ അ​ഭ്യ​സി​ക്കു​ന്നു​ണ്ടെ​ന്ന മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സിച്ച് അഖിലേഷ് യാദവ്

ലക്‌നൗ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ്‌ക്കെതിരെ പരിഹാസവുമായി എ​സ്പി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ്. ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാനും ശക്തി കൂട്ടുന്നതിനുമായി താ​ന്‍ യോ​ഗ അ​ഭ്യ​സി​ക്കു​ന്നു​ണ്ടെ​ന്ന മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ചാ​ണ് അ​ഖി​ലേ​ഷ് യാ​ദ​വ് രം​ഗ​ത്തെ​ത്തി​യത്. രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ന്‍ സൂ​ര്യ​ന​മ​സ്കാ​രം പോ​ലെ എ​ന്തെ​ങ്കി​ലും ആ​സ​നം നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന് അദ്ദേഹം വ്യക്തമാക്കി.

Read also: ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കു വേണ്ട സഹായം ചെയ്യുകയും ചെയ്യുന്ന പണിയാണ് പിണറായിയുടേത്; മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേന്ദ്രസർക്കാരിന് ആവേശം പകരാനാണെന്ന് സോഷ്യല്‍ ഫോറം

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു സൂര്യനമസ്‌കാരത്തെക്കുറിച്ച പ്രധാനമന്ത്രി പരാമർശിച്ചത്. പ്ര​ധാ​ന​മ​ന്ത്രി ഇ​പ്പോ​ള്‍ പ്ര​സം​ഗി​ച്ച്‌ ന​ട​ക്കു​ക​യാ​ണെ​ന്നും ആ​റ് മാ​സം ക​ഴി​ഞ്ഞാ​ല്‍ രാ​ജ്യ​ത്തെ യു​വ​ജ​നം മോ​ദി​യെ വ​ടി​കൊ​ണ്ട് അ​ടി​ക്കു​മെന്നുമായിരുന്നു രാഹുൽ വ്യക്തമാക്കിയത്. ഇതിന് മറുപടിയായി ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ അ​ടി​ക്കു​മെ​ന്ന് ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു​വെ​ന്നും അ​ടി കൊ​ള്ളാ​ന്‍ സൂ​ര്യ​ന​മ​സ്കാ​രം ചെ​യ്ത് ത​ന്‍റെ ശ​രീ​ര​ത്തെ ത​യാ​റാ​ക്കു​മെ​ന്നുമായിരുന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button