തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയ്‌ക്കുകീഴില്‍ രണ്ടുതരം പൗരന്‍മാരില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നിയമ പണ്ഡിതരുള്‍പ്പെടെയുള്ളവര്‍ രണ്ടുവര്‍ഷത്തിലേറെ വിശദമായ ആലോചന നടത്തിയാണ് ഭാരതത്തിന്റെ ഭരണഘടനയ്ക്കു രൂപംനല്‍കിയത്. ഇന്ത്യ വിശാലമായ ഒരു രാജ്യമാണ്. ഇവിടെ വേര്‍തിരിവുകളില്ലാതെ എല്ലാ പൗരന്‍മാര്‍ക്കും തുല്യാവകാശമുണ്ട്. അഭയാര്‍ഥികളായി വരുന്നവരെയും സ്വീകരിക്കുന്നതിനുള്ള വിശാലമനസ്കത നമുക്കുണ്ടാകണമെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്ത് യു പി പൊലീസ്
ഇന്ത്യയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള വാര്‍ത്തകളും ചിത്രങ്ങളും വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം നിറയുകയാണ്. തെറ്റായ നയത്തിനെതിരെയുള്ള പ്രതിഷേധം കേരളത്തില്‍ ശക്തമാണ്. ഇക്കാര്യത്തില്‍ കേരളം രാഷ്ട്രത്തെ നയിക്കുന്ന ദീപമാകണമെന്നും അടൂർ ഗോപാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
Post Your Comments