കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ അഴിമതിയുടെ അഴിയാകുരുക്കിനിടെ വൈറ്റില മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി . വിവാദങ്ങളും ആശങ്കകളും അസ്ഥാനത്താക്കിയാണ് പ്രഖ്യാപിച്ച സമയത്ത് തന്നെ പണി പൂര്‍ത്തിയാക്കുന്നത്. അടുത്ത മാസം അവസാനത്തോടെ പാലം പൂര്‍ണ സജ്ജമാകുമെന്ന് കരാറുകാരായ രാഹുല്‍ കണ്‍സ്ട്രക്ഷന്‍സ് അധികൃതര്‍ വ്യക്തമാക്കി. പണികള്‍ തൊണ്ണൂറ്റിയഞ്ച് ശതമാനവും പൂര്‍ത്തിയാക്കി പെയിന്റിങ് അടക്കം മിനുക്കു പണികളിലേക്ക് കടന്നു.
മെട്രോ പാലത്തില്‍ ലോറി തട്ടുമോ, പണിത് വന്നപ്പോള്‍ പൊക്കം കൂടിപ്പോയ പാലം പാലാരിവട്ടം മോഡല്‍ പണി തരുമോ തുടങ്ങിയ വലിയ ചോദ്യങ്ങള്‍ക്കെല്ലാം ഏതാണ്ടൊരു 50 ദിവസത്തിനകം ഉത്തരമാകും. മാര്‍ച്ച് 31നുള്ളില്‍ പണി തീര്‍ത്ത് ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്ന് നിര്‍മാണ കമ്പനി ഉറപ്പ് പറയുന്നു.
Post Your Comments