ആലപ്പുഴ : ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ മറ്റുള്ളവർക്കൊപ്പം എത്താൻ സർക്കാർ അവർക്കൊപ്പം ഉണ്ടാകുമെന്നു ധനമന്ത്രി ടി. എം. തോമസ് ഐസക്. സംസ്ഥാന വികലാംഗ കോർപറേഷന്റെ ആലപ്പുഴ ജില്ലയിലെ ഭിന്നശേഷിക്കാർക്കായുള്ള സഹായോപകരണ ക്യാമ്പും സ്മാർട് ഫോൺ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവകാശ ബോധത്തിനായി സംഘടിച്ചു പ്രവർത്തിക്കുകയും ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്യുന്ന സമൂഹം കേരളത്തിന്റെ തനിമയാണ്. മുൻ കാലത്തിൽ നിന്നും വലിയ മാറ്റം ഭിന്ന ശേഷിക്കാർക്കിടയിൽ കൊണ്ടുവരുന്നതിൽ വികലാംഗ കോർപറേഷൻ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments