തൃശൂർ: രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട പെൺകുട്ടി സുഖപ്പെട്ടതായി വിവരം. സ്രവം പരിശോധനയ്ക്കു അയച്ചതിന് ശേഷമുള്ള ഞായറാഴ്ച ലഭിച്ച ഫലം നെഗറ്റീവാണ്. പെൺകുട്ടിക്ക് ഇപ്പോൾ വൈറസ് ബാധയില്ല എന്നാണ് ഈ പരിശോധന ഫലം വ്യക്തമാക്കുന്നത്.
എന്നാൽ ഒന്നിടവിട്ട ദിവസങ്ങളിൽ എടുക്കുന്ന രണ്ട് സ്രവ സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആയാൽ മാത്രമേ പെൺകുട്ടിയെ ആശുപത്രിയിൽ നിന്നും മാറ്റുകയുള്ളൂ. അതുവരെ നിരീക്ഷണത്തിൽ തുടരും.
Post Your Comments