KeralaLatest NewsNewsIndia

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വരന്‍ അന്തരിച്ചു

പാലക്കാട്: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വരന്‍ അന്തരിച്ചു. 93 വയസായിരുന്നു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 12.10നായിരുന്നു അന്ത്യം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമായിരുന്നു പി.പരമേശ്വരന്‍. എഴുത്തുകാരനായും കവിയായും പി.പരമേശ്വരന്‍ അറിയപ്പെട്ടു. 2018ല്‍ പത്മവിഭൂഷണനും 2004ല്‍ പദ്മശ്രീയും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

1927ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും പൂര്‍ത്തിയാക്കി. ചെറുപ്പം മുതല്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1950 ല്‍ മുഴുവന്‍ സമയപ്രവര്‍ത്തകനായി. 57 ല്‍ ജനസംഖത്തിന്റെ സംഘടനാ സെക്രട്ടറി ചുമതല വഹിച്ചു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി ആര്‍എസ്എസ് പ്രചാരകനായി തുടര്‍ന്നു.

കന്യാകുമാരി വിവേകാന്ദന കേന്ദ്രം അധ്യക്ഷന്‍, ദില്ലി ദീന്‍ ദയാല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. മികച്ച വാഗ്മികിയായും , അടിയന്തരാവസ്ഥ കാലത്ത് പ്രക്ഷോഭം നടത്തി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അമൃതകീര്‍ത്തി പുരസ്‌കാരം ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.

ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെ ഭൗതിക ശരീരം കൊച്ചിയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് മുഹമ്മയിലെ അദേഹത്തിന്റെ വസതിയില്‍ അന്ത്യകര്‍മ്മകള്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button