തൊടുപുഴ•ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് റസ്റ്റ് ചെയ്തു. ഗ്രാമ വികസന വകുപ്പ് ഡ്രൈവർ ചാലാശേരി കരിമ്പനക്കൽ പ്രദീപി(43)നെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഡ്രൈവറാണ് ഇയാള്‍.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് അധ്യാപിക വിവരങ്ങൾ തിരക്കിയപ്പോഴാണു പീഡന ശ്രമം അറിഞ്ഞത്. തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. മൊഴി രേഖപ്പെടുത്തി.ആശുപത്രിയിൽ ചികിത്സ വൈകിയെന്നും പൊലീസ് എത്താൻ വൈകിയതായും ആരോപണമുണ്ടായിരുന്നു.
Post Your Comments