Latest NewsNewsEntertainment

പിന്നെ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ധനുഷിനോട് പറഞ്ഞിരുന്നു; സ്ത്രീവിരുദ്ധതക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച സന്ദർഭത്തെക്കുറിച്ച് പാർവതി

സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിച്ച് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് പാർവതി തിരുവോത്ത്. സ്ത്രീവിരുദ്ധത അല്‍പ്പമെങ്കിലുമുള്ള സിനിമകളില്‍ താനഭിനയിക്കില്ലെന്നത് പാര്‍വതി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അത്തരത്തിലുണ്ടായ ഒരു സന്ദർഭത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പാർവതി. മരിയൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. ചിത്രത്തിൽ തന്റെ കൂട്ടുകാരന്‍ മരിച്ചുപോയ ദുഖത്തില്‍ കരയുന്ന ധനുഷിന്റെ കഥാപാത്രത്തിന്റെ അടുത്ത് കാമുകി പനിമലര്‍ തന്നെ എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന സീന്‍ ഉണ്ട്.

Read also: മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു, കഴിച്ചിട്ട് നിന്നാലും കുറ്റം നോക്കുന്നവനാവും; സാനിയയ്‌ക്കെതിരെ സൈബര്‍ സദാചാരവാദികള്‍

കൂട്ടുകാരന്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനെ സംസാരിക്കുന്ന പനിമലരിനെ മരിയൻ തല്ലണം എന്നായിരുന്നു ധനുഷ് പറഞ്ഞത്. റിഹേഴ്‌സലിന്റെ സമയത്തായിരുന്നു ധനുഷ് ഇക്കാര്യം പറഞ്ഞത്. മരിയൻ പനിമലരിനെ തല്ലിയപ്പോൾ ചുറ്റും കൂടി നിന്ന ജനം കയ്യടിച്ചു. അപ്പോള്‍ തിയേറ്ററില്‍ എന്തായിരിക്കും സംഭവിക്കുന്നത് എന്നാണ് ഞാൻ ചിന്തിച്ചത്. റിഹേഴ്‌സലില്‍ അടിച്ചത് കുഴപ്പമില്ല പക്ഷെ ഇനി അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഞാൻ പറഞ്ഞു. അത്തരമൊരു സന്ദര്‍ഭത്തില്‍ ആ കമ്മ്യൂണിറ്റിയില്‍ പെട്ട ഒരാള്‍ അടിക്കുമ്പോള്‍ ആളുകൾ കയ്യടിക്കും എന്നതാണ് ലോജിക്കെങ്കില്‍ സ്ത്രീ അടിക്കുമ്പോഴും കയ്യടിക്കേണ്ടേയെന്നും പാര്‍വതി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button