ലൈഫ് ഭവന പദ്ധതിയുടെ അടുത്ത ഘട്ടമായി സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവര്‍ക്ക് ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയമെങ്കിലും സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സര്‍ക്കാറിന്റെയും വിവിധ വകുപ്പുകളുടെയും കൈവശമുള്ള ഭൂമി ഏറ്റെടുത്താണ് സ്ഥലം കണ്ടെത്തുകയെന്നും ഇത് സാധ്യമായില്ലെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി, പ്രളയ ദുരന്ത ബാധിതര്‍ക്ക് കുടുംബശ്രീ ഭവന നിര്‍മ്മാണ യൂണിറ്റുകള്‍ വഴി നിര്‍മ്മിച്ചു നല്‍കിയ 121 ഭവനങ്ങളുടെ താക്കോല്‍ദാനം ആലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവര്‍ക്ക് കേവലം വീട് മാത്രമല്ല, തൊഴില്‍, പ്രായമായവര്‍ക്കും രോഗികള്‍ക്കുമുള്ള പരിചരണം തുടങ്ങിയവയെല്ലാം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ സര്‍ക്കാര്‍ കുടുംബശ്രീയെ ശാക്തീകരിച്ചു. നിര്‍മ്മാണ മേഖലയിലെ തൊഴില്‍ പുരുഷന്മാരുടെ കുത്തകയായിരുന്നത് മാറ്റി വനിതകള്‍ക്കും അവസരം ഒരുക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. 415 വനിതകള്‍ക്കാണ് കെട്ടിട നിര്‍മാണത്തില്‍ കുടുംബശ്രീ ആലപ്പുഴയില്‍ പരിശീലനം നല്‍കിയത്. ഇവര്‍ ഇപ്പോള്‍ തന്നെ 14 ലൈഫ് ഭവനങ്ങളും നല്ലരീതിയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്ന് മുഖ്യമന്ത്രി പറഞ്ഞു.
വീടുകള്‍ നമുക്ക് നിര്‍മ്മിച്ചു നല്‍കിയതിന് രാമോജി ഫിലിം സിറ്റിയുടെ ഉടമകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. തുടര്‍ന്നും കേരളത്തിന്റെ വികസന കാര്യങ്ങളില്‍ സഹകരണം പ്രതീക്ഷിക്കുകയാണ്. ഏഴ് കോടി രൂപ ചെലവഴിച്ചാണ് രാമോജി ഫിലിംസിറ്റി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ധാരണാപത്രം പ്രകാരം 116 വീടുകളാണ് നിര്‍മിക്കേണ്ടിയിരുന്നത്. മിച്ചം തുക കണ്ടെത്തി 121 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് കാര്യക്ഷമമായ ഇടപെടലുകള്‍ മൂലമാണ്. ഇത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ലൈഫ് പദ്ധതി വഴി രണ്ടു ലക്ഷം വീടുകളാണ് പൂര്‍ത്തിയാക്കിവരുന്നത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
Post Your Comments