തിരുവനന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലുമാണുള്ളത്. സംശയാസ്പദമായ 345 സാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ മറ്റുള്ളവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്നും മന്ത്രി വ്യക്തമാക്കി.
Read also: വളവുകളില്‍ വേഗത കുറയ്ക്കുക… അമിത വേഗത അപകടകരം… വൈറലായി വീഡിയോ
വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്ന ചൈന, സിംഗപ്പൂര്‍, ജപ്പാന്‍, തായ് ലാന്‍ഡ്, കൊറിയ, മലേഷ്യ, വിയറ്റ്നാം എന്നി രാജ്യങ്ങളില്‍ നിന്ന് അല്ലാതെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് നിരീക്ഷണ കാലാവധി അവസാനിപ്പിക്കാം. എന്നാല്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം എത്രയും വേഗം അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.
Post Your Comments