കഴിഞ്ഞ ദിവസം നിയമസഭയില്‍ മുസ്ലിം ലീഗ് എംഎല്‍എ ഷാജി നടത്തിയ സ്ത്രി വിരുദ്ധ പ്രസംഗത്തിനെതിരെ അഡ്വ.ഹരീഷ് വാസുദേവന്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ വിയോജിപ്പും മറുപടിയും രേഖപ്പെടുത്തിയിരിക്കുന്നത്. ഷാജി പ്രസംഗിക്കുന്നിടത്തെല്ലാം യൂത്ത് ലീഗിന്റെ ‘ആണ് കുട്ടികള്‍’ ‘ആണുങ്ങള്’ എന്നിങ്ങനെ ആണാധികാര വാക്കുകള്‍ നിരന്തരം പ്രയോഗിച്ചു കാണുന്നുണ്ടെന്നും അതൊരു കല്ലുകടിയാണെന്നും അദ്ദേഹം പറഞ്ഞു.
തുല്യതയ്ക്ക് വേണ്ടിയുള്ള ഭരണഘടനാ പ്രസംഗങ്ങളില്‍ പോലും ഈ ‘ആണ് ഹുങ്ക്’ ഇടക്കിടെ കടന്നു വരുന്നുണ്ട്. .ഷാജിക്ക് ഒരുപക്ഷേ ഈ തെറ്റ് മനസിലാവാഞ്ഞിട്ടായിരിക്കില്ല. പ്രസംഗങ്ങളില്‍ കയ്യടി കിട്ടി തന്റെ അണികളുടെ നിലവാരത്തിലേക്ക് നേതാവും പയ്യപ്പയ്യെ എത്തുന്നതാവാമെന്നും അദ്ദേഹം കുറിച്ചു. മുസ്ലിംവിഭാഗത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥ മാറണമെങ്കില്‍, സമുദായത്തിലെ സ്ത്രീകള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടിയാല്‍ മാത്രംപോരാ. അവര്‍ സാമൂഹികരംഗത്ത് ഇടപെടുകയും വേണം. ജനസംഖ്യയില്‍ പാതിപ്പേര്‍ സ്ത്രീകളാണ് എന്നു നമ്മള് മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അഡ്വ.ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
മുസ്ലിം ലീഗ് MLA ഷാജി ഗംഭീരമായി പ്രസംഗിക്കും. പ്രസംഗിക്കുന്നിടത്തെല്ലാം യൂത്ത് ലീഗിന്റെ ‘ആണ് കുട്ടികള്‍’ ‘ആണുങ്ങള്’ എന്നിങ്ങനെ ആണാധികാര വാക്കുകള്‍ നിരന്തരം പ്രയോഗിച്ചു കാണുന്നുണ്ട്.
അതൊരു കല്ലുകടിയാണ്. മുസ്ലീംലീഗിന്റെ പരിപാടികള്‍ക്ക് പൊതുവെ സ്ത്രീകളുടെ പങ്കാളിത്തം തീരെ ഇല്ലാത്തത് കൊണ്ടാവാം, ഈ male chauvenist പ്രയോഗങ്ങള്‍ക്ക് നല്ല കയ്യടിയും കിട്ടുന്നുണ്ട്. തുല്യതയ്ക്ക് വേണ്ടിയുള്ള ഭരണഘടനാ പ്രസംഗങ്ങളില്‍ പോലും ഈ ‘ആണ് ഹുങ്ക്’ ഇടക്കിടെ കടന്നു വരുന്നുണ്ട്.
ഏത് നൂറ്റാണ്ടിലാണ് ഇവരൊക്കെ ജീവിക്കുന്നത് എന്ന് കേള്‍ക്കുമ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. ശ്രീ.ഷാജിക്ക് ഒരുപക്ഷേ ഈ തെറ്റ് മനസിലാവാഞ്ഞിട്ടായിരിക്കില്ല. പ്രസംഗങ്ങളില്‍ കയ്യടി കിട്ടി തന്റെ അണികളുടെ നിലവാരത്തിലേക്ക് നേതാവും പയ്യപ്പയ്യെ എത്തുന്നതാവാം.
എനിക്ക് യൂത്ത് ലീഗ്കാരോട് പറയാനുള്ളത്., ആണത്ത പ്രഘോഷണങ്ങള്‍ക്ക് ഇനി കയ്യടിക്കരുത് എന്നാണ്. പെണ്ണത്തവും ട്രാന്‍സ്ജണ്ടറത്തവുമൊന്നും ആണത്തത്തെക്കാള്‍ ഒട്ടും മോശമായ കാര്യങ്ങളല്ല എന്ന് നിങ്ങള്‍ മനസ്സിലാക്കൂ. ഈ ആണത്ത ഇടങ്ങളിലേക്ക് കാറ്റും വെളിച്ചവും കയാറട്ടെ. We are talking about inclusiveness. ഈ ആണാധികാര, ആണ്‍മേല്‍ക്കോയ്മാ പാര്‍ട്ടി സംവിധാനത്തെ നിങ്ങളൊന്ന് ഉടച്ചു വാര്‍ക്കൂ. സ്ത്രീകള്‍ കൂടുതലായി പൊതുരംഗത്തേക്ക് വരട്ടെ. അടുത്ത തവണ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലെങ്കിലും ഒരു സ്ത്രീയെ പരിഗണിക്കൂ. മുസ്ലിംവിഭാഗത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥ മാറണമെങ്കില്‍, സമുദായത്തിലെ സ്ത്രീകള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടിയാല്‍ മാത്രംപോരാ. അവര്‍ സാമൂഹികരംഗത്ത് ഇടപെടുകയും വേണം. ജനസംഖ്യയില്‍ പാതിപ്പേര്‍ സ്ത്രീകളാണ് എന്നു നമ്മള് മറക്കരുത്.
മുസ്ലീംലീഗ് ഒരു നിര്‍ണ്ണായക തീരുമാനം എടുത്താല്‍, മുസ്ലീംസമുദായത്തില്‍ തന്നെ അതൊരു വലിയ ചരിത്രം സൃഷ്ടിക്കും.
അങ്ങനെയെങ്കില്‍ നാളെ നമുക്ക് ഷാജിയുടെ ജന്‍ഡര്‍ ന്യൂട്രല്‍ പ്രസംഗങ്ങള്‍ക്ക് ഒരുമിച്ചു കയ്യടിക്കാം.
അഡ്വ.ഹരീഷ് വാസുദേവന്‍.
Post Your Comments