ന്യൂഡല്‍ഹി: അമിതവില ഈടാക്കുന്ന മരുന്നു കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ നിന്ന് കൂടിയ വില വാങ്ങുന്ന കമ്പനികള്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതെയും കാരണം കാണിക്കല്‍ നോട്ടിസുകള്‍ അവഗണിച്ചും മരുന്നുനിര്‍മാതാക്കള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. മാത്രമല്ല ജിഎസ്ടി ചട്ടങ്ങള്‍ക്കനുസൃതമാണോ മരുന്ന് കമ്പനികളുടെ ഇടപാടുകള്‍ എന്നും പരിശോധിക്കും. കമ്പനികള്‍ ചട്ടവിരുദ്ധമായി അധികലാഭം നേടിയിട്ടുണ്ടെങ്കില്‍ പിഴയും പലിശയും ഈടാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.
മാത്രവുമല്ല തെറ്റായ പരസ്യം നല്‍കി മരുന്ന് വാങ്ങിക്കഴിച്ച് രോഗം മാറിയില്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് പണി കിട്ടും. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വന്‍ പരസ്യങ്ങളാണ് നല്‍കുന്നത്. പരസ്യം വിശ്വാസിച്ചു അത് വാങ്ങിക്കഴിച്ചു രോഗം മാറിയില്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് കിട്ടാന്‍ പോകുന്നത് വമ്പന്‍ പണിയാണ്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതോ ആക്ഷേപിക്കുന്നതോ വിധത്തിലോ പ്രസിദ്ധീകരിക്കുന്ന ഔഷധ പരസ്യങ്ങള്‍ക്ക് കനത്ത ശിക്ഷനല്‍കുന്ന നിയമം കേന്ദ്രം ഒരുക്കുകയാണ്. ഇത് കേരളത്തിലെ പ്രമുഖ കമ്പനികള്‍ക്ക് അടക്കം പണി കിട്ടും. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് നിയമത്തില്‍ ഭേദഗതിവരുത്താനുള്ള കരട് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.
നിയമവിധേയമല്ലാത്ത പരസ്യം പ്രസിദ്ധീകരിച്ചാല്‍ രണ്ടുവര്‍ഷംവരെ തടവും പത്തുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. നിലവില്‍ ആറുമാസം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടി ചേര്‍ന്നോ ആണ് ശിക്ഷ.തെറ്റ് ആവര്‍ത്തിച്ചാല്‍ പുതിയ നിയമപ്രകാരം അഞ്ചുവര്‍ഷംവരെ തടവും 50 ലക്ഷം രൂപവരെ പിഴയും ആണ് ശിക്ഷ.
Post Your Comments