Latest NewsIndiaNews

സ്വന്തം മക്കളെ കൊലപ്പെടുത്തി ; പിതാവ് മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ദില്ലി: മക്കളെ കൊലപ്പെടുത്തിയതിന് ശേഷം അച്ഛന്‍ മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ഹൈദര്‍പൂര്‍ ബദ്ലി മോര്‍ മെട്രോ സ്റ്റേഷനില്‍ ആണ് സംഭവം ഉണ്ടായത്.

ഷാലിമാര്‍ ബാഗിലെ വീട്ടില്‍ വച്ച് ഇയാള്‍ രണ്ട് മക്കളെയും കൊന്നതിന് ശേഷം മെട്രോ സ്റ്റേഷനിലെത്തി ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. മരിച്ച ആള്‍ക്ക് ഏകദേശം അമ്പത് വയസ് പ്രായമുണ്ട്. ഇയാള്‍ മാനസിക ആസ്വാസ്ഥ്യമുള്ള ആളായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ദില്ലി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button