വുഹാന്‍: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരണ സംഖ്യ ഉയരുന്നു. വൈറസ് ബാധയേറ്റ് ഇതുവരെ 803 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 81പേര്‍ മരിച്ചു. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ മാത്രം കൊറോണയെ തുടര്‍ന്ന് 780പേര്‍ മരിച്ചു. 34,800പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്.
വൈറസ് ബാധിതരില്‍ 34,598 പേര്‍ ചൈനയിലാണ്. ഇതില്‍ 25,000ത്തോളം ആളുകള്‍ വുഹാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. വൈറസ് ബാധയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയ്ക്ക് അമേരിക്ക 100 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു. കൊറോണയെ നേരിടാന്‍ ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. 67 കോടി ഡോളറിന്റെ സഹായം വേണമെന്നാണ് ഡബ്യു എച്ച് ഒ ഡയറക്ടര്‍ ജനറലിന്റെ അഭ്യര്‍ത്ഥന. മരണം 700 കവിഞ്ഞതോടെ രണ്ട് പതിറ്റാണ്ട് മുന്‍പ് ചൈനയെയും ഹോങ്കോങിനെയും ഭീതിയിലാഴ്ത്തിയ സാര്‍സ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൊറോണ മറികടക്കുകയാണ്. ചൈനയ്ക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പൈന്‍സിലും ഒരോ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ജില്ലയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് അവലോകനം യോഗം ചേരും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ രാവിലെ 11 ന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലാണ് യോഗം ചേരുക. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കും.
Post Your Comments