മസ്ക്കറ്റ്: ഒമാനില്‍ മഴയ്ക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച രാവിലെ വരെ സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിൽ ന്യൂന മർദ്ദം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുസന്ദം ഗവർണറേറ്റിൽ മിതമായ മഴയും തീര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയും പെയ്യും. ചൊവ്വാഴ്ച വൈകുന്നേരം മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
Post Your Comments