ന്യൂഡല്‍ഹി: ലോക കബഡി ചാമ്പ്യന്‍ഷിപ്പിനായി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ഇന്ത്യയുടെ ഔദ്യോഗിക ടീമിനെ പാകിസ്താനിലേക്ക് അയച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയവും ഫെഡറേഷനും വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ കായിക മന്ത്രാലയത്തിന്റേയും വിദേശകാര്യ മന്ത്രാലയത്തിന്റേയും അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ ആര്‍ക്കും ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഫെഡറേഷന്‍ ഇത്തരമൊരു കാര്യത്തെ പിന്തുണക്കില്ലെന്നും വീഴ്ച്ച വരുത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹി റിട്ടയേര്‍ഡ് ജസ്റ്റിസ് എസ്.പി ഗാര്‍ഗും വ്യക്തമാക്കി.
Read also: സ്മാരക രാഷ്ട്രീയത്തിൽ ജോസ് മോൻ വീഴുമോ, നിർണായകമാകുക പിജെ ജോസഫിന്‍റെ നിലപാട്, അണിയറ നീക്കങ്ങൾ ഇങ്ങനെ
പാകിസ്ഥാന്‍ ആതിഥേയരാകുന്ന ലോക കബഡി ചാമ്പ്യന്‍ഷിപ്പിനായി ശനിയാഴ്ച്ചയാണ് ‘ഇന്ത്യന്‍ ടീം’ ലാഹോറിലെത്തിയത്. ലാഹോറിലെ പഞ്ചാബ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ തിങ്കളാഴ്ച്ച ടൂര്‍ണമെന്റ് ആരംഭിക്കും. പാകിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയിലെ കായികമന്ത്രി തയ്മൂര്‍ ഖാന്‍ ഭട്ടി ഇന്ത്യന്‍ ടീമിനെ ലാഹോറിലെ ഹോട്ടലില്‍ സ്വാഗതം ചെയ്തു. വാഗാ അതിര്‍ത്തി കടന്നയുടനെ പാകിസ്ഥാന്‍ കബഡി ഫെഡറേഷന്‍ അംഗങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലില്‍ ഇന്ത്യന്‍ ടീമിനെ ലാഹോറിലെ ഹോട്ടലിലെത്തിച്ചു.
Post Your Comments