ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎം) അനാവശ്യ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചുവെന്ന അവകാശവാദത്തിനു തെളിവുമായി ആം ആദ്മി പാര്‍ട്ടി. മെഷീനുകളില്‍ ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി പാര്‍ട്ടി അവകാശപ്പെടുന്നു. തെളിവുകളെന്ന് വാദിക്കുന്ന രണ്ടു വീഡിയോകള്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.
क्या रिज़र्व EVM के साथ नही जाती इस कर्मचारी को बाबरपुर विधान सभा के सरस्वती विद्या निकेतन स्कूल में लोगों ने EVM के साथ पकड़ा @ECISVEEP pic.twitter.com/rN7UEZ1pe0
— Sanjay Singh AAP (@SanjayAzadSln) February 8, 2020
ആദ്യത്തെ വിഡിയോക്കൊപ്പം ബാബര്‍പുര്‍ നിയമസഭാ മണ്ഡലത്തിലെ സരസ്വതി വിദ്യ നികേതന്‍ സ്‌കൂളില്‍ നിന്ന് ആളുകള്‍ ഉദ്യോഗസ്ഥനെ ഒരു ഇവിഎമ്മുമായി പിടികൂടിയെന്നും ട്വീറ്റില്‍ പറയുന്നു. രണ്ടാമത്തെ വിഡിയോയില്‍, വോട്ടിങ് മെഷീന്‍ തെരുവിലൂടെ കൊണ്ടുപോകുന്നത് കാണാം എന്നാല്‍ ഇതിനൊപ്പം ഇവിഎമ്മുകള്‍ എവിടെക്കാണ് കൊണ്ടുപോകുന്നതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അന്വേഷിക്കണമെന്നും സമീപത്ത് കേന്ദ്രങ്ങളില്ലെന്നും സഞ്ജയ് സിങ് ട്വീറ്റില്‍ പറഞ്ഞു.
चुनाव आयोग इस घटना का संज्ञान ले ये किस जगह EVM उतारी जा रही है आस पास तो कोई सेंटर है नही। pic.twitter.com/zQz7Ibaoe7
— Sanjay Singh AAP (@SanjayAzadSln) February 8, 2020
എന്നാല്‍, വോട്ടെടുപ്പിന് ഉപയോഗിച്ച എല്ലാ ഇവിഎം മെഷീനുകളും സീല്‍ചെയ്ത് പൂട്ടി, സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇവ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതായും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് ശനിയാഴ്ച അവസാനിച്ചതു മുതല്‍, ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കാവലിരിക്കുകയാണ്.
Post Your Comments