ബെർഹാംപൂർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോലന്താരയ്ക്ക് സമീപം ഓവർഹെഡ് പവർ ട്രാൻസ്മിഷൻ ലൈനില്‍ തട്ടി ബസിന് തീപിടിച്ച് ഒമ്പത് പേർ മരിക്കുകയും 35 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജംഗൽപാഡുവിൽ നിന്ന് ചിക്കരടയിലേക്ക് പോകുന്ന ബസ് 11 കെവി പവർ ട്രാൻസ്മിഷൻ ലൈനില്‍ തട്ടി അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അടുത്തുള്ള ഗ്രാമത്തിൽ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാനായി പോകുകയായിരുന്നു യാത്രക്കാര്‍.
പരിക്കേറ്റവരെ എംകെസിജി മെഡിക്കൽ കോളേജിലും ബെർഹാംപൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി ആദ്യം നാട്ടുകാരാണ് സ്ഥലത്തെത്തിയത്. പിന്നീട് പൊലീസും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി യാത്രക്കാരെ രക്ഷപ്പെടുത്തി.
തീ അണച്ചതായും ട്രാൻസ്മിഷൻ ലൈനിൽ വൈദ്യുതി വിതരണം നിര്‍ത്തിയ ശേഷം വാഹനത്തിനുള്ളിലുള്ളവരെ രക്ഷപ്പെടുത്തിയാതായും ചീഫ് ഫയർ ഓഫീസർ സുകാന്ത് സേതി പറഞ്ഞു.
Post Your Comments