ജല്‍ന: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 24 ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. കേസില്‍ പെണ്‍കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം നടന്നത്.
ജനുവരി 14ന് ആയിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ശേഷം ഇയാള്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ താമസിപ്പിച്ച് നിരന്തരം ലൈംഗികമായി പീഡപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ഒരു മുറിക്കുള്ളില്‍ പൂട്ടിയ ശേഷമാണ് ഇയാള്‍ പുറത്തേക്ക് പോകുന്നത്.
ശനിയാഴ്ച പെണ്‍കുട്ടിയെയും കൊണ്ട് സ്ഥലം മാറുന്നതിനായി ഔറംഗാബാദിലെ ബസ്സ്റ്റോപ്പില്‍ എത്തിയതായിരുന്നു ഇയാള്‍. ഇതിനിടയില്‍ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്
Post Your Comments