തിരുവനന്തപുരം: ശബരിമല തിരുവാഭരണത്തിന്‍റെ കണക്കെടുപ്പും പരിശോധനയും സുപ്രീംകോടതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ തന്നെ നടത്തുമെന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. പന്തളം കൊട്ടാരത്തിലെ അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ച ശേഷമാകും പരിശോധന നടത്തുക. മാറ്റ് പരിശോധിക്കാനായി സ്വർണ്ണ പണിക്കാരന്‍റെ സഹായം തേടും. തിരുവാഭരണത്തിന്‍റെ കണക്കെടുപ്പ് നടത്താൻ ജസ്റ്റിസ് സി എൻ രാമചന്ദ്രനെയാണ് സുപ്രീംകോടതി നിയമിച്ചിരിക്കുന്നത്.
Read also: തിരുവനന്തപുരം–ദുബായ് എമിറേറ്റ്സ് വിമാനാപകടത്തിന്റെ കാരണമിതാണ്, അന്തിമ റിപ്പോർട്ട് പുറത്തിറക്കി
പന്തളം രാജകുടുംബത്തിലെ അവകാശ തർക്കത്തെതുടർന്നാണ് മുൻ ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ തിരുവാഭരണത്തിന്‍റെ കണക്കെടുപ്പിന് സുപ്രീംകോടതി നിർദ്ദേശം നല്‍കിയത്. തിരുവാഭരണത്തിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. പരിശോധിച്ച് റിപ്പോര്‍ട്ട് നൽകാനാണ് റിട്ട ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ചുമതലപ്പെടുത്തിയത്. നാലാഴ്‍ച്ചയ്ക്കകം സീൽവെച്ച കവറിൽ റിപ്പോർട്ട് നൽകണം.
Post Your Comments