ക്വീന്സ്ലാന്ഡ്: വവ്വാലുകള്‍ അടക്കി വാഴുന്ന ഓസ്ട്രേലിയയിലെ ചെറുപട്ടണത്തില്‍ ജനജീവിതം ദുസഹമാകുന്നു. മനുഷ്യരെക്കാള്‍ കൂടുതല്‍ വവ്വാലുകള്‍ താമസിക്കുന്ന സ്ഥലമാണ് ഇത്. ക്വീന്സ്ലാന്ഡ് സംസ്ഥാനത്തെ ഇംഗ്ഹാം പട്ടണത്തിലാണ് സംഭവം. മുപ്പതിനായിരത്തിലധികം വവ്വാലുകളാണ് പട്ടണത്തില്‍ വിഹരിച്ചിരിക്കുന്നത്.
വീടിനു പുറത്തുപോലും ഇറങ്ങാന്‍പറ്റാത്ത അവസ്ഥയിലാണ് തങ്ങള്‍ കഴിയുന്നതെന്ന് ചൂണ്ടിക്കാട്ടി പട്ടണവാസികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുള്ളതിനാല്‍ വവ്വാലുകളെ കൊല്ലാന്‍ അധികൃതര്‍ക്കു കഴിയില്ല.
കൊറോണ വൈറസിന്റെ വാഹകർ വവ്വാല്‍ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെ പ്രധാനലാബുകളില്‍ 24 മണിക്കൂറും പരീക്ഷണങ്ങൾ തുടരുകയാണ്. ചൈനയില്‍ പടര്‍ന്നുപിടിച്ച വൈറസ് പാമ്ബുകളില്‍നിന്നാണ് പടര്‍ന്നതെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍, അത് വവ്വാലുകളില്‍ നിന്നുതന്നെയാണെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം പറയുന്നത്.
വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ യഥേഷ്ടം ലഭിക്കുന്നതാണ് വവ്വാലുകള്‍. ചൈനക്കാര്‍ അതിനെ ഭക്ഷണമാക്കാറുണ്ട്. ഇവയില്‍നിന്നാവാം ആദ്യം വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നതെന്നും നാഷണല്‍ കീ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഓഫ് ചൈന, ഷാന്‍ഡോങ് ഫസ്റ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റി, ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്, നാഷണല്‍ മേജര്‍ പ്രോജക്‌ട് ഫോര്‍ കണ്‍ട്രോള്‍ ആന്‍ പ്രിവന്‍ഷന്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഇന്‍ ചൈന എന്നിവയിലെ വിദഗ്ധര്‍ പറയുന്നു.
പുതിയ പഠനവിവരങ്ങളനുസരിച്ച് വൈറസിന്റെ ഉറവിടം വവ്വാലാണെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ പ്രൊഫസര്‍ ഗ്വിഷെന്‍ വു പറഞ്ഞു. വവ്വാലില്‍നിന്ന് പടര്‍ന്ന, സാര്‍സിന് കാരണമായ രണ്ട് കൊറോണ വൈറസുകളോട് സമാനമായവയാണ് വുഹാനിലെ രോഗികളില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വുഹാനില്‍ കണ്ടെത്തിയ വൈറസിന്‍റെ ജനിതകഘടന മുമ്ബ് കണ്ടെത്തിയ കൊറോണ വൈറസുകളുടേതിന് സമാനമാണ്. അവയുടെ ഉറവിടം വവ്വാലുകളായിരുന്നെന്ന് ഇക്കോഹെല്‍ത്ത് അലയന്‍സ് പ്രസിഡന്‍റ് ഡോ. പീറ്റര്‍ ഡസാക്ക് പറഞ്ഞു. സാര്‍സ്, മെര്‍സ്, റാബീസ്, നിപ തുടങ്ങിയ രോഗങ്ങളുടെയും ഉറവിടം വവ്വാലുകളായിരുന്നു.
Post Your Comments