തൃശൂര്‍: ആവശ്യക്കാരില്‍ ഏറെയും യുവതികള്‍, കഞ്ചാവ് കേസിലെ പ്രതിയുടെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തൃശൂര്‍ ജില്ലയിലെ കഞ്ചാവ് വേട്ടക്കിടെയാണ് എക്‌സൈസിനെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. എക്‌സൈസ് വിരിച്ച് വലയില്‍ ജില്ലയില്‍ കുടുങ്ങിയത് നിരവധിപേരാണ്. ചില്ലറ വിതരണക്കാരില്‍ നിന്ന് അന്വേഷണം മൊത്ത വിതരണക്കാരിലേക്ക് എത്തിയതോടെയാണ് കഞ്ചാവ് മാഫിയയുടെ കഥകള്‍ പുറം ലോകം അറിയുന്നത്.
തൃശൂര്‍ നഗരത്തിലും ജില്ലയിലാകെയും നടക്കുന്ന പരിശോധനകളിലും റെയിഡുകളിലും പിടികൂടിയ യുവാക്കളില്‍ പ്രായപൂര്‍ത്തി ആകാത്തവരും എച്ച്‌ഐവി വാഹകരും പോലും ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് എക്സൈസിന് ലഭിച്ചിട്ടുള്ളത്.
കഞ്ചാവ് മൊത്തമായി വിതരണം നടത്തി വന്നിരുന്ന തൃശ്ശൂര്‍ പള്ളിമൂല സ്വദേശി ‘പിഎം’ വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി എന്നിവരെ പടിഞ്ഞാറെ കോട്ടയില്‍ നിന്നും രണ്ടര കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഉച്ച കഴിഞ്ഞ് മാത്രം കഞ്ചാവ് വില്‍പ്പനക്ക് ഇറങ്ങിയിരുന്നത് കൊണ്ടാണു പോലും വിഷ്ണുവിന് പിഎം എന്ന ഇരട്ടപ്പേര് വന്നത്. പിഎം എന്ന് പറഞ്ഞാല്‍ തൃശ്ശൂര്‍ ജില്ലയില്‍ കഞ്ചാവ് ഉപയോഗിക്കുന്ന സകലമാനപേര്‍ക്കും അറിയാമെന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍.
എന്നാല്‍ പോലീസുകരെ ഞെട്ടിച്ചത് അതൊന്നുമല്ല. പിടിയിലായ പ്രതിയുടെ ഫോണിലേക്ക് വന്ന വിളികളാണ് എക്സൈസിന്റെ ഞെട്ടിച്ചത്. ആവശ്യക്കാരില്‍ ഏറെയും യുവതികള്‍ ആണെന്ന് മാത്രമല്ല അവര്‍ക്കു ഉപയോഗിക്കുവാന്‍ ‘ജോയിന്റ്’ , സുരക്ഷിതമായി താമസിക്കുവാന്‍ ‘ഹാള്‍ട്ട്’ കൂടി ആവശ്യപ്പെടുന്നതായിരുന്നു ഫോണ്‍വിളികളധികവും. കഞ്ചാവ് വലിച്ചു ലഹരിയില്‍ വീട്ടില്‍ പോകാന്‍ സാധികാത്ത കാരണമാണ് അവര്‍ക്കു താമസിക്കാന്‍ സൗകര്യം ഒരുക്കികൊടുക്കാറുള്ളത് എന്ന് പ്രതി പറഞ്ഞു. സ്‌കോര്‍,ജോയിന്റ്,പോസ്റ്റ്,എന്നീ വാക്കുകള്‍ മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ‘ഹാള്‍ട്ട്’ എന്ന വാക് വില്പനകര്‍ക്കിടയില്‍ കേള്‍ക്കുന്നത് ആദ്യമാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Post Your Comments