Latest NewsKeralaNewsGulf

അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങാനിരിക്കെ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : അവധി കഴിഞ്ഞ് അടുത്തയാഴ്ച സൗദിയിലേക്ക് മടങ്ങാനിരിക്കെ നാട്ടിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. 10 വർഷമായി റിയാദിലെ അൽറാജ്ഹി പ്ലാസ്റ്റിക് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ചങ്ങനാശേരി വടക്കേക്കര കറുകപ്പള്ളി ബേബിച്ചെൻറ മകൻ സോജസ് കുര്യാക്കോസ് (41) ആണ് മരിച്ചത്. പാലാത്തറ ചിറയിൽ എം.സി. റോഡിൽ വ്യാഴാഴ്ച രാവിലെ 11ന് ആയിരുന്നു അപകടം.

Also read : കൊറോണ വൈറസ്: സംസ്ഥാനത്ത് 3144 പേര്‍ നിരീക്ഷണത്തില്‍

ബൈക്കിൽ സഞ്ചരിക്കവേ റോഡിൽ വീണുകിടന്ന കേബിൾ ടയറിൽ ചുറ്റി. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞതോടെ സോജസ് തെറിച്ച് വീഴുകയും തല തൊട്ടുടത്തുണ്ടായിരുന്ന പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. അപകടം കണ്ട് ഓടി കൂടിയ നാട്ടുകാർ ചങ്ങനാശേരി താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.മൃതദേഹം ശനിയാഴ്ച രാവിലെ 11ന് വടക്കേക്കര സെൻറ്മേരീസ് പള്ളിയിൽ സംസ്കരിച്ചു.

രണ്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. വടക്കേക്കര സെൻറ് മേരീസ് പള്ളി തിരുനാൾ കഴിഞ്ഞ് അടുത്ത വെള്ളിയാഴ്ച റിയാദിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയായിരുന്നു ദാരുണാന്ത്യം. മാതാവ് : അച്ചാമ്മ, ഭാര്യ : ഷേർളി, ഏക മകൻ ആറു വയസുകാരൻ സജോ സോജസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button