Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsHealth & Fitness

സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ്‌ നിങ്ങളെങ്കിൽ സൂക്ഷിക്കുക : കാര്യമിതാണ്‌

സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ്‌ നിങ്ങളെങ്കിൽ സൂക്ഷിക്കുക, ഇയര്‍ ഫോണ്‍ ഉപയോഗം കേള്‍വി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇയര്‍ ഫോണില്‍ അല്ലാതെയും അത്യുച്ചത്തില്‍ തുടര്‍ച്ചയായി സംഗീതം ആസ്വദിക്കുന്നത് കേള്‍വിശക്തിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ ഇത്തരം മുന്നറിയിപ്പുകള്‍ പലപേ്പാഴും അവഗണിക്കുന്നതാണ് പലരുടെയും രീതി. ശബ്ദം ഒരു ലഹരിയാണ് എന്നാലും സന്തോഷത്തിനായി ജനങ്ങൾ ജനങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെ അപകടങ്ങളെ കുറിച്ച് അവരെ ബോധവാന്‍മാരാക്കുക എന്നതാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ര്‍ അറിയിച്ചു.

Also read : ഭഗവത് ഗീത ക്വിസ് മത്സരത്തില്‍ മുസ്ലീം ബാലന് ഒന്നാംസ്ഥാനം; അമ്പരന്ന് വിധികർത്താക്കൾ

ലോകത്താകമാനം 110 കോടി ജങ്ങള്‍ ശ്രവണവൈകല്യ ഭിഷണി നേരിടുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. . ഇതില്‍ 12നും 35നും ഇടയില്‍ പ്രായമുള്ള 4.3 കോടിയോളം പേരിൽ കേള്‍വിശക്തി കുറഞ്ഞിട്ടുണ്ട്. അതിനാൽ സമാര്‍ട്ട് ഫോണ്‍, എം.പി3 തുടങ്ങിയ ഉപകരണങ്ങളില്‍ നിന്ന് സംഗീതം കേള്‍ക്കുന്നവർ ശബ്ദം പരമാവധി കുറച്ചുവയ്ക്കണമെന്ന് സംഘടന അറിയിക്കുന്നു. ഇയര്‍ ഫോണില്‍ അത്യുച്ചത്തില്‍ പാട്ട് കേള്‍ക്കുകയാണെങ്കില്‍ ഒരു മണിക്കൂര്‍ പോലും വേണ്ട ശ്രവണ വൈകല്യമുണ്ടാകാൻ. ബഹളത്തിനിടയില്‍ നിന്ന് രക്ഷനേടാനും സംഗീതം വ്യക്തമായി കേള്‍ക്കാനുമൊക്കെയാണ് ഇയര്‍ ഫോണിന്റെ ശബ്ദം പലരും കൂട്ടുന്നത്. അതിനാൽ പുറത്തുള്ള ശബ്ദം ലഘൂകരിക്കാന്‍ നോയിസ് ക്യാന്‍സലേഷന്‍ ഇയര്‍ ഫോണുകള്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കുകയാണെങ്കില്‍ ചെറിയ ശബ്ദത്തില്‍ തന്നെ സംഗീതം ആസ്വദിക്കാനും അതുവഴി ശ്രവണ വൈകല്യത്തെ തടയാനും സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button