Latest NewsNewsIndia

ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങുന്നത്. ഭക്ഷണങ്ങളുടെ നിലവാരം, ന്യായവില, ശുചിത്വം, അളവ് തുടങ്ങിയവ ഉറപ്പുവരുത്താന്‍ ഉപഭോക്തൃ സംരക്ഷണ ഭേദഗതി നിയമത്തില്‍ ഈ മേഖലയെ കൊണ്ടുവരാനാണ് നീക്കം. ഓണ്‍ലൈന്‍ മരുന്നുവ്യാപാരം ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്നതും പരിഗണനയിലാണ്.യാതൊരു നിയന്ത്രണവുമില്ലാതെയുള്ള ഓണ്‍ലൈന്‍ ഭക്ഷണവിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് കടിഞ്ഞാണ്‍ ഇടനാണ് കേന്ദ്രത്തിന്റെ തീരുമാനം.

രാജ്യസഭയില്‍ സിപിഐ അംഗം കെ.സോമപ്രസാദിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍ എം.പിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു.ഈ മേഖലയെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത കെ.സോമപ്രസാദ് അറിയിച്ചു. ഓണ്‍ലൈന്‍ മരുന്നുവ്യാപാരം ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്നതും പരിഗണനയിലാണ്.

വ്യാഴാഴ്ച രാജ്യസഭയുടെ ശൂന്യവേളയില്‍ സോമപ്രസാദ് ഉന്നയിച്ചിരുന്നു. ഇത് ഗൗരവമുള്ള വിഷയമാണെന്നും കേന്ദ്രം അടിയന്തരമായ ഇടപെടണമെന്നും സഭാദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു മന്ത്രി രാംവിലാസ് പാസ്വാനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് ഇന്നലെ യോഗം ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button