Latest NewsNewsBusiness

സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു, ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സൊമാറ്റോയും

മുൻപും സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചിലവ് ചുരുക്കൽ നടപടികളുമായി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. റിപ്പോർട്ടുകൾ പ്രകാരം, മൊത്തം ജീവനക്കാരിൽ 4 ശതമാനത്തോളം പേരെ പിരിച്ചുവിടാനാണ് കമ്പനി തയ്യാറെടുക്കുന്നത്. അതേസമയം, പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക തീയതി സംബന്ധിച്ച വിവരങ്ങൾ കമ്പനി വ്യക്തമാക്കിയിട്ടില്ല.

കോവിഡ് മഹാമാരി കാലയളവിൽ നിരവധി പ്രതിസന്ധികൾ നേരിട്ട മേഖലകളിൽ ഒന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ. എന്നാൽ, കോവിഡ് വിട്ടകന്നിട്ടും സാമ്പത്തിക മുന്നേറ്റം കൈവരിക്കാൻ സൊമാറ്റോയ്ക്ക് സാധിച്ചിരുന്നില്ല. മുൻപും സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2020 മെയ് മാസത്തിൽ ഏകദേശം 520 ഓളം ജീവനക്കാരെയും, 2015 ൽ 300 ഓളം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.

Also Read: ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റനഷ്ടം 251 കോടി രൂപയായി കുറഞ്ഞിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 429.6 കോടി രൂപയായിരുന്നു അറ്റനഷ്ടം രേഖപ്പെടുത്തിയത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും പഴയ ഓൺലൈൻ ഫുഡ് അഗ്രഗേഷൻ ആന്റ് ഡെലിവറി പ്ലാറ്റ്ഫോം കൂടിയാണ് സൊമാറ്റോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button