ഡല്‍ഹി: ട്വിറ്ററിന് പകരം വയ്ക്കാന്‍ പുതിയ ആപ്പുവരുന്നു. അതും സാധനം ഇന്ത്യന്‍ നിര്‍മിതം തന്നെ. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററായിരിക്കും ആപ്പ് നിര്‍മ്മിക്കുക.
പൊതുജനത്തിന് പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും ആപ്പിന്റെ നിര്‍മ്മാണം. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയായിരിക്കും. ഈ ഐ.ഡി.യുള്ളവര്‍ അയ്യായിരത്തിനു മുകളിലുണ്ട്. ഇവര്‍ക്കു പ്രയാസമില്ലാതെ പുതിയ ആപ്പിലേക്കു മാറാനാവും. പിന്നാലെയായിരിക്കും പൊതുജനത്തിനും കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ ആപ്പിനെ മാറ്റിയെടുക്കുന്നത്. ട്വിറ്ററിലെ എല്ലാസൗകര്യങ്ങളും സവിശേഷതകളും പുതിയ ആപ്പിലുണ്ടാകും. കൂടാതെപുതിയ ആപ്പ് വന്നാലും ട്വിറ്ററിനു വിലക്കേര്‍പ്പെടുത്തില്ല.
Post Your Comments