ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെ സിപിഎമ്മിന്റെ ‘മത്സരം’. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മി അംഗങ്ങള്‍ പോലും മറ്റു പാര്‍ട്ടികള്‍ക്കാണ് ദല്‍ഹിയില്‍ ഇന്ന് വോട്ടു ചെയ്തത്. സ്വന്തം പാര്‍ട്ടിക്ക് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ലാത്ത പരമദയനീയമായ അവസ്ഥയാണ് സിപിഎമ്മിന്. ബിജെപിയും ആം ആദ്മിയും നേര്‍ക്കുനേര്‍ നിന്ന് എറ്റുമുട്ടുമ്പോള്‍ സിപിഎം ഗാലറിയിലെ കാഴ്ച്ചക്കാര്‍ മാത്രമാണ്.
ഇക്കുറി സിപിഎമ്മും സിപിഐയും മൂന്ന് സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. വാസിര്‍പുര്‍, ബദര്‍പുര്‍, കാരാവല്‍ നഗര്‍ എന്നീ നിയമസഭാസീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഭവാന, പാലം, തിമാര്‍പുര്‍ എന്നീ സീറ്റുകളില്‍ സിപിഐ സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്.ഇടത് പാര്‍ട്ടികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് പരസ്പരം മത്സരിക്കണ്ടെന്നും ഇടത് ഐക്യത്തിന്റെ പേരില്‍ ധാരണയോടെ മത്സരിക്കുന്നതിനും തീരുമാനിക്കുകയും ചെയ്തത്.
വയനാട്ടിൽ പട്ടാപ്പകൽ തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് പ്രകടനം, സംഘത്തിൽ സ്ത്രീകളും.
ഇടത് സഖ്യത്തിന്റെ ഭാഗമായി ഫോര്‍വേര്‍ഡ് ബ്ലോക്കും മൂന്ന് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ ഈ സീറ്റുകളിലോന്നും വിജയ സാധ്യതയില്ല. അതെ സമയം പോളിറ്റ് ബ്യുറോ അംഗങ്ങൾ മറ്റു പാർട്ടികൾക്ക് മാത്രമേ വോട്ടു ചെയ്യാൻ നിവൃത്തിയുള്ളു, ഇവർക്ക് വോട്ടുള്ള സ്ഥലങ്ങളിൽ സ്ഥാനാർഥി ഇല്ല.
Post Your Comments