ബിഗ്‌ബോസിൽ മത്സരാര്ഥികളെക്കാൾ കൂടുതൽ ആവേശത്തോടെ പ്രതികരിക്കുന്നത് ഓരോ മത്സരാര്ഥികളുടെയും ആർമികൾ ആണ്. ഇപ്പോൾ ആർമിയുടെ കൂട്ടത്തിൽ ശക്തരായുള്ളത് രജിത് ആർമിയാണ്. വിവിധ ഗ്രൂപ്പുകളായി ഒരു ലക്ഷത്തോളം അംഗങ്ങളാണ് രജിത് ആർമിയിൽ ഉള്ളത്. പലപ്പോഴും മത്സരാർത്ഥികൾ പരസ്പരം വഴക്കടിക്കുമ്പോൾ അതിരുവിട്ട പരാമർശങ്ങൾ നടത്തുന്നതിനെതിരെ ആർമിയും ശക്തമായി പ്രതികരിക്കാറുണ്ട്.
രജിത് എന്ത് പറഞ്ഞാലും ഇഷ്ടമല്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അവിടെ ഒരു കൂട്ടം ആളുകൾ അദ്ദേഹത്തോട് പെരുമാറുന്നതെന്നാണ് ആരാധകരുടെ ആരോപണം. ഇത് പ്രേക്ഷകരും ശരിവെക്കുന്നുണ്ട്. രജിത് നല്ലതു പറഞ്ഞാലും നല്ലതല്ലാത്തതു പറഞ്ഞാലും അദ്ദേഹത്തോട് വഴക്കു കൂടാൻ മത്സരിക്കുന്നവരിൽ മുന്പന്തിയിലുള്ളത് മഞ്ജുവും ജസ്ലയും ആര്യയുമാണ്. ഇതിൽ മഞ്ജു പരിധി ലംഘിച്ചാണ് പല വാക്കുകളും രജിത്തിനെതിരെ ഉപയോഗിക്കുന്നത്. തനിക്ക് കുഷ്ഠരോഗികളുടെ മനസാണെടോ എന്നാണ് കിച്ചണിൽ വെച്ച് മഞ്ജു രജിത്തിനോട് പറഞ്ഞത്. ഇതാണ് ആരാധകരെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്.
“കുഷ്ഠരോഗികളുടെ മനസ്സിന് എന്താണ് കുഴപ്പം? കുഷ്ഠരോഗികളെ അപമാനിച്ചതിനെതിരെ കേസ് കൊടുത്തു “എന്ന് ഒരു ഫാൻ രജിത് ആർമിയിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതിനു പിന്തുണയുമായി ഗ്രൂപ് അംഗങ്ങൾ മുഴുവൻ രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു പത്രോസിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിന്റെ താഴെയും പ്രതിഷേധം നടക്കുന്നുണ്ട്. തന്നെ പോലെ ഒരു ചീഞ്ഞ ക്യാപ്റ്റൻ ഞങ്ങൾക്ക് ആവശ്യമില്ലേടോ എന്നും മഞ്ജു രജിത്തിനെ പ്രകോപിപ്പിക്കുന്നുണ്ട്. കൂടാതെ ലാലേട്ടൻ വരുമ്പോൾ ക്യാപ്റ്റൻ നല്ലതല്ലായിരുന്നു എന്ന് പറയണമെന്ന് സഹ മത്സരാര്ഥികളോട് മഞ്ജു പറയുന്നുമുണ്ട്.
ബിഗ് ബോസ് വീട്ടിലെ മികച്ച എന്റെർറ്റൈനെർ ആണ് രജിത് കുമാർ അദ്ദേഹം നല്ലൊരു പ്ലയെർ കൂടിയാണ് കളിക്കുന്നതിനോടൊപ്പം ആളുകളെ എന്റെർറ്റൈനും ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ അപ്പോൾ അംഗീകരിക്കാം കഴിയില്ല എന്നാൽ കുറച്ചു സമയം കഴിഞ്ഞു ആലോചിച്ചു നോക്കുമ്പോൾ അതിലെ പോസിറ്റീവ് വശം മനസിലാകുമെന്നാണ് ഫാൻ ഗ്രൂപ്പിലെ അംഗങ്ങളുടെ വാദം. അതെ സമയം എലിമിനേഷൻ അടുത്തപ്പോൾ അഞ്ചു പേരാണ് ഗ്രൂപ്പിൽ നിന്നും മാറ്റി നിർത്തപ്പെട്ടത് . കണ്ണിന് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിഗ് ഹൗസില്‍ നിന്നും മൂന്ന് പേരെ മാറ്റിത്താമസിപ്പിച്ചിരുന്നു.
രഘു, അലക്‌സാന്‍ഡ്ര, രേഷ്മ തുടങ്ങിയവരെയായിരുന്നു ബിഗ് ബോസ് മാറ്റിയത്. സുജോയ്ക്കും കണ്ണിന് അസുഖമുണ്ടോയെന്ന തരത്തിലുള്ള സംശയങ്ങളുമുണ്ടായിരുന്നു. താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നീട് സുജോയേയും പവനേയും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്.നേരത്തെ പരീക്കുട്ടിയായിരുന്നു കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്ന് മാറിത്താമസിച്ചത്. ഇതിന് പിന്നാലെയായാണ താരം എലിമിനേഷനിലൂടെ പുറത്തേക്ക് പോയത്. ബിഗ് ഹൗസില്‍ നിന്നും രണ്ടുപേര്‍ കൂടി പുറത്തേക്ക് പോയതോടെ മറ്റുള്ളവരെല്ലാം ആശങ്കയിലാണ്.
Post Your Comments