Latest NewsIndia

എക്‌സിറ്റ് പോളുകളെ തള്ളി ബിജെപി, “40 സീറ്റുകൾ ഉറപ്പ്”

40 സീറ്റിലധികം നേടി ബിജെപി അധികാരത്തിലെത്തുമെന്ന് തിവാരി പറഞ്ഞു.

ഡൽഹി : എക്‌സിറ്റ് പോള്‍ ഫലങ്ങളെ ബിജെപി തള്ളി. ദില്ലിയില്‍ എക്സിറ്റ് പോളുകളിൽ ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിച്ചതോടെയാണ് ബിജെപി ഇതിനെ തള്ളിയത്. ഇപ്പോള്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റുമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. 40 സീറ്റിലധികം നേടി ബിജെപി അധികാരത്തിലെത്തുമെന്ന് തിവാരി പറഞ്ഞു.

ദയവ് ചെയ്ത് ഇവിഎമ്മിനെ കുറ്റം പറഞ്ഞ് ആരും രംഗത്ത് വരേണ്ടെന്നും, ഈ ട്വീറ്റ് നിങ്ങള്‍ സൂക്ഷിച്ച്‌ വെച്ചോയെന്നും തിവാരി പറഞ്ഞു.അതേസമയം ബിജെപി 50 സീറ്റ് നേടുമെന്ന് പര്‍വേശ് സിംഗ് പറഞ്ഞു. എഎപിക്ക് 16 സീറ്റും കോണ്‍ഗ്രസിന് നാല് സീറ്റുകളുമാണ് പ്രവചിക്കുന്നത്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ‘മത്സരം’, പോളിറ്റ് ബ്യുറോ അംഗങ്ങൾ വോട്ട് ചെയ്യേണ്ടത് മറ്റു പാർട്ടികൾക്ക്

ആം ആദ്മി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഫലം സൂചിപ്പിക്കുന്നു. 44 മുതല്‍ 63 സീറ്റ് വരെ ലഭിക്കുമെന്നാണ് എബിപി ന്യൂസ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ബി.ജെ.പിക്ക് അഞ്ച് മുതല്‍ 19 സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button