Latest NewsKeralaNattuvarthaNews

യുവതിയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തിയ അയൽവാസിയായ യുവാവ് അറസ്റ്റിൽ

മാന്നാർ : യുവതിയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തിയ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ 14-ാം വാർഡിൽ അടക്കത്ത് വീട്ടിൽ പ്രവീൺ (ഉണ്ണി -18)ആണ് മാന്നാർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി യുവതി കുളിക്കാൻ മുറിയിലേക്ക് കയറിയ സമയത്ത് പ്രതി മൊബൈൽ വെന്റിലേഷനിൽ വച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ മൊബൈലിൽ നിന്നും ഫ്ളാഷ് ഉണ്ടായതോടെ യുവതി ബഹളം വച്ചു. വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ പോലീസ് സംഘം വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.കേസെടുത്ത് കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button