ന്യൂഡല്‍ഹി: ഹനുമാന്‍ മന്ത്രം ഉരുവിടുമ്പോഴെല്ലാം ബിജെപി തന്നെ പരിഹസിക്കുകയാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ടിവി ചാനലില്‍ ഹനുമാന്‍ മന്ത്രം ഞാന്‍ ഉരുവിട്ടത് മുതല്‍ ബിജെപി തുടര്‍ച്ചയായി പരിഹസിക്കുകയാണ്. ഞാന്‍ സന്ദര്‍ശിച്ചതോടെ ക്ഷേത്രം അശുദ്ധമായെന്നാണ് ഇപ്പോൾ ബിജെപി നേതാക്കൾ പറയുന്നതെന്നും കേജ്‌രിവാൾ പറയുകയുണ്ടായി.
Read also: ഡല്‍ഹി ജനത ആര്‍ക്കൊപ്പം? എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ദൈവം എല്ലാവരുടേതുമാണ്. ബിജെപിക്കാരെ അടക്കം ദൈവം എല്ലാവരെയും അനുഗ്രഹിക്കുന്നു. എന്ത് തരം രാഷ്ട്രീയമാണിതെന്നും കേജ്‌രിവാൾ ചോദിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേജ്‌രിവാളിനെതിരെ രംഗത്ത് വന്നിരുന്നു.
Post Your Comments