Latest NewsIndiaNews

വനിത പൊലീസ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിത പൊലീസ് എസ് ഐയെ വെടിവച്ചുകൊന്നു. പട്പട്ഗഞ്ച് ഇന്റസ്ട്രിയല്‍ മേഖല സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ്ലാവത്താണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

രോഹിണി മെട്രോ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴി അക്രമി മൂന്ന് തവണ വെടിയുതിര്‍ക്കുകയുമായിരുന്നു. തലയില്‍ വെടിയേറ്റ പ്രീതി സംഭവസ്ഥലത്ത് വച്ച് തന്നം മരണപ്പെടുകയ്യാരുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതായി അറിയിച്ചു. വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. ഇവരുടെ ബാഗും മാലയും മോഷണം പോയിട്ടുണ്ട്. 2018 ബാച്ച് ഉദ്യോഗസ്ഥയായ രോഹിണി ഹരിയാന സ്വദേശിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button