Latest NewsIndiaNews

മകളാണ്… മറന്നു… : പെണ്മക്കളെ ബലാത്സംഗം ചെയ്ത രണ്ട് പിതാക്കന്മാര്‍ അറസ്റ്റില്‍

ചെന്നൈ•പ്രത്യേക സംഭവങ്ങളിൽ പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോക്‌സോ നിയമപ്രകാരം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മകളെ ബലാത്സംഗം ചെയ്തതിന് 48 കാരനായ വെലച്ചേരി നിവാസിയെ ഗിണ്ടി ഓൾ-വിമൻ പോലീസാണ് അറസ്റ്റ് ചെയ്തത്. +1 വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പിതാവ് ബലാത്സംഗം ചെയ്ത സംഭവം മാതാപിതാക്കൾ വീട്ടിൽ ഒതുക്കി തീര്‍ക്കുകയായിരുന്നു. എന്നാല്‍ ഒരു സുഹൃത്ത് വഴി ചൈൽഡ്‌ലൈനിനെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടി അവിടേക്ക് വിളിക്കുകയും സംഭവം അറിയിക്കുകയും ചെയ്തു. ചൈൽഡ് ലൈൻ അംഗമായ വിജിത പെൺകുട്ടിയെ രക്ഷപ്പെടുത്തി ഗിണ്ടി വനിതാ പോലീസിൽ പരാതി നൽകി. തുടര്‍ന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ദമ്പതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജനുവരി 24 ന് വീട്ടിൽ തനിച്ചായിരുന്നപ്പോൾ പതിനൊന്നാം ക്ലാസുകാരിയായ 16 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അന്ന നഗറിൽ താമസിക്കുന്ന 41 കാരനെ കില്‍പൌക്ക് വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. 40 കാരിയായ മാതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വേര്‍പിരിഞ്ഞായിരുന്നു ദമ്പതികളുടെ താമസം. മകൾ തനിച്ചായിരിക്കുമ്പോഴെല്ലാം ഇയാൾ വീട് സന്ദർശിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഒടുവില്‍ വിവരം പെണ്‍കുട്ടി മാതാവിനോട് വെളിപ്പെടുത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അടുത്തിടെ പുറത്തുവിട്ട എൻ‌സി‌ആർ‌ബി ഡാറ്റ കാണിക്കുന്നത് ലൈംഗികാതിക്രമത്തിലോ ബലാത്സംഗ കേസുകളിലോ ഉള്‍പ്പെട്ട മിക്ക കുറ്റവാളികളെയും ഇരകൾക്ക് അറിയാമെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button