ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ ബിജെപി നടത്തുന്ന നാടകങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തെ തൊഴിലില്ലായ്മയും വികസന മുരടിപ്പും ചര്‍ച്ച ചെയ്യാതിരിക്കാനണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തൊഴിലില്ലായ്മയെക്കുറിച്ചു ചോദിച്ചാല്‍ പ്രധാനമന്ത്രിക്ക് ഒന്നുമറിയില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിയെന്നും അദ്ദേഹം പറഞ്ഞു
വയനാട് മണ്ഡലത്തില്‍ മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ മുന്‍കൂട്ടി തയാറാക്കി രാഷ്ട്രീയ പ്രസ്താവന വായിക്കുകയാണു മുതിര്‍ന്ന അംഗമായ മന്ത്രി പോലും ചെയ്തത്. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാതിരിക്കാന്‍ ബിജെപി ഇനിയും ഇതു തന്നെ ചെയ്യും. ജനങ്ങള്‍ ഇതെല്ലാം മനസ്സിലാക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Post Your Comments