ബീജിംഗ്: കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ വുഹാനില്‍ കുടുങ്ങിയ പാക്ക് വിദ്യാര്‍ഥികളെ സഹായിക്കാമെന്നേറ്റ ഇന്ത്യയെ പുകഴ്ത്തി പാകിസ്ഥാൻ വിദ്യാർത്ഥി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പാക്ക് വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള നടപടിയെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചൈനയില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തിരിച്ച 21 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണിവര്‍. സിംഗപ്പുര്‍ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. ബോര്‍ഡിങ് സമയത്താണ് ചൈനയില്‍നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പൂരില്‍ വിലക്കുള്ള കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്. യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ നിലപാടെടുത്തത് കാരണം വിദ്യാര്‍ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു.ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ രാജ്യം പ്രത്യേകം അയച്ച വിമാനത്തില്‍ സുഹൃത്തുക്കള്‍ സ്വന്തം നാട്ടിലേക്കു മടങ്ങുമ്പോള്‍ അത് നോക്കിനില്‍ക്കാനായിരുന്നു പാക്ക് വിദ്യാര്‍ഥികളുടെ വിധി.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലാനുള്ള പ്രമേയം പാസാക്കി
ഞങ്ങള്‍ ഇവിടെ കിടന്ന് മരിച്ചാലും ഞങ്ങളുടെ സര്‍ക്കാരിന് ഒരു കുഴപ്പവുമില്ലെന്ന് ബസുകളിലേക്ക് ഇന്ത്യക്കാര്‍ കയറുന്നത് നോക്കിനിന്ന് ആ പാക്ക് വിദ്യാര്‍ഥി പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.കൊറോണ വൈറസ് ബാധിച്ച വുഹാന്‍ നഗരത്തില്‍ നിന്ന് പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന പാകിസ്താന്‍ സര്‍ക്കാരിന്റെ നിലപാട് അതിന്റെ സഖ്യകക്ഷിയായ ചൈനയുമായുള്ള ‘ഐക്യദാര്‍ഢ്യ’ ത്തിന്റെ ഭാഗമാണെന്നാണ് പൊതുവെയുള്ള ആരോപണം.
Post Your Comments